Tuesday 29 May 2012

ലഹരിപധാര്‍തങ്ങള്‍

മദ്യം
ആൽക്കഹോൾ ചേർന്ന പാനീയങ്ങളെയാണ് പൊതുവെ മദ്യം എന്നു പറയുന്നത്. മദ്യത്തിലെ ചേരുവകളല്ല, മത്തു പിടിപ്പിക്കുന്ന അതിന്റെ ഗുണവിശേഷമാണ് ആ പേരിന്നാധാരം. നിരവധി തരം മദ്യങ്ങളുണ്ട്. അവയെല്ലാം വ്യത്യസ്തങ്ങളായ വസ്തു വകകൾ ചേർത്താണ് ഉണ്ടാകുന്നതെങ്കിലും അവയിലെ പൊതുവായ ഘടകം ആൽക്കഹോളാണ്. മനസ്സിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാർഥമാണ് ആൽക്കഹോൾ. ആൽക്കഹോൾ പലവിധമുണ്ടെങ്കിലും എല്ലാതരവും കുടിക്കാൻ പറ്റുന്നതല്ല.

സിഗരറ്റ്
 പുകവലിക്കാൻ ഉപയോഗിക്കുന്ന ലഹരി പദാർത്ഥമാണ് സിഗററ്റ് (Cigarette). വളരെ ചെറുതായി അരിഞ്ഞ പുകയില നിറച്ച കടലാസ് ചുരുട്ടായിട്ടാണ് പൊതുവേ സിഗരറ്റ് നിർമ്മിക്കപ്പെടുന്നത്. പുകയിലെ മാലിന്യം അകത്ത് കടക്കുന്നത് കുറയ്ക്കാൻ മിക്ക സിഗരറ്റ് ബ്രാന്ഡിലും ഒരുവശത്ത് പഞ്ഞി അരിപ്പയായി വയ്ക്കാറുണ്ട്. ഇന്ന് വിപണിയിൽ ധാരാളം സിഗററ്റ് ലഭ്യമാണ്. ഇതുകൂടാതെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ട ഇ-സിഗററ്റും (Electronic Cigarette) ഇന്ന് ലഭ്യമാണ്. വലിച്ചാലും എരിഞ്ഞുതീരില്ല, പുകയില്ല എന്നിവയാണ് ഇ-സിഗററ്റിന്റെ പ്രത്യേകത. 
സിഗരറ്റിന്റെ പുക മനുഷ്യന് അർബുദം എന്ന മഹാരോഗം ബാധിക്കുവാൻ കാരണമാകുന്നു. ഗർഭിണികൾ സിഗററ്റ് വലിക്കുന്നത് അവർ പ്രസവിക്കുന്ന കുഞ്ഞിന് മാനസിക രോഗവും അംഗവൈകല്യവും ഉണ്ടാകാൻ കാരണമാകുന്നു.[1] ലോകമെമ്പാടുമുള്ള ജനങ്ങൾ ഒരു ദിവസം കോടിക്കണക്കിനു സിഗററ്റ് ഉപയോഗിക്കുന്നുണ്ട്. വികസിത രാജ്യങ്ങളിൽ സിഗരറ്റിന്റെ ഉപയോഗം കുറയുന്നുണ്ടെങ്കിലും വികസ്വര രാജ്യങ്ങളിൽ സിഗരറ്റിന്റെ ഉപയോഗം ഇപ്പോൾ കൂടി വരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. [2][3] ഇതുകണക്കിലെടുത്തു ധാരാളം പൊതുപ്രവർത്തകർ സിഗരറ്റിന്റെ ഉപയോഗത്തിനെതിരേ ശക്തമായ പ്രതിഷേധം എല്ലാരാജ്യത്തും നടത്തി വരുന്നു.

പാന്‍മസാല
ലഹരിക്കായി മനുഷ്യർ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് പാൻ. പാൻമസാല എന്ന് പൊതുവെ അറിയപ്പെടുന്ന ഇതിന്റെ ഉപയോഗം കൂടുതലായും വടക്കേ ഇന്ത്യയിലാണ്. പഴയകാലത്തുള്ള മുറുക്കിനോട് സാമ്യമുള്ള രീതിയിൽ ഉപയോഗിക്കുന്നു. ചുണ്ടിനടിയിൽ വച്ചാണ് പെട്ടെന്നു ലഹരിക്കായി ഉപയോഗിക്കുന്നത്. പലതരം പാനുകൾ ലഭ്യം. ഇതിൽ തന്നെ ഇരുപതു കൂട്ടം വസ്തുക്കൾ ചേർത്തുള്ള പാനും വിപണിയിൽ ലഭ്യം. 

കഞ്ചാവ്‌ 

കന്നബിസ്‌ (ലാറ്റിൻ ഭാഷയിൽ നിന്ന് ഉത്ഭവം) ഗണത്തിൽപ്പെടുന്ന പുഷ്പിക്കുന്ന ചെടിയാണ്‌ കഞ്ചാവ്‌. കന്നബിസ്‌ ഇൻഡിക്ക, കന്നബിസ്‌ സറ്റൈവ, കന്നബിസ്‌ റുഡെറലിസ്‌ എന്ന മൂന്ന് ഉപവർഗ്ഗങ്ങളിൽ കാണുന്നു ഈ ചെടി കൂടുതൽ കാണപ്പെടുന്നത്‌ ഏഷ്യ ഭൂഖണ്ഡത്തിലാണ്‌. ഇത്‌ ഒരു ഔഷധമായും ലഹരി പദാർത്ഥമായും ഉപയോഗിക്കുന്നു.
കഞ്ചാവിന്റെ ഉപയോഗം മഹാശിലായുഗത്തോളം പഴക്കമുള്ളതാണ്‌ എന്നതിന്‌ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും പഴക്കമുള്ള കഞ്ചാവ് ഉപയോക്താക്കൾ പുരാതന ഇന്ത്യയിലെ 'ഇൻഡോആര്യന്മരും' പിന്നെ ഹഷാഷിനുകളുമായിരുന്നു. പല പുരാതന ആയുർവ്വേദഗ്രന്ഥങ്ങളിലും കഞ്ചാവ്‌ മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ള ഒരു ഔഷധമായി ഉപയോഗിച്ചിരുന്നതായി പറയുന്നു. പുരാതന ഭാരതത്തിൽ ഈ ചെടി പല താന്ത്രിക മാന്ത്രിക ചടങ്ങുകളിൽ ഉപയോഗിച്ചിരുന്നതിനാൽ ഇതിൽ നിന്ന് ലഭിക്കുന്ന ലഹരിക്ക്‌ ഒരു ദൈവിക മാനം കൂടിയുണ്ടായിരുന്നു. സോമ എന്ന പാനീയം ഉണ്ടാക്കുന്നതിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കരുതുന്നു. പുരാതന ചൈനയിലും ഈജിപ്റ്റിലും ഇതൊരു ഔഷധമായി ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. ഈ ചെടിയിൽ നിന്ന് ലഭിക്കുന്ന വളരെ ബലമുള്ള നാരിന്‌ പല ഉപയോഗങ്ങളും ഉണ്ടായിരുന്നത്രെ[1]ഇൻഡോ-ആര്യന്മാരിൽ നിന്ന് അസ്സീറിയന്മാർ ‍സൈത്യരും ഡ്രകിയന്മാരും ഇത് സ്വായത്തമാക്കി. അവർക്കിടയിലെ ഷാമാൻ എന്ന വൈദ്യ-പുരോഹിതന്മാർ കഞ്ചാവ് പുകച്ച് മായികലോകം സൃഷ്ടിച്ചിരുന്നു.
ചികിത്സാപരമായി ടെട്ര ഹൈഡ്രോകന്നബിനോൾ വേദനസംഹാരി, ഛർദ്ദി നിവാരിണി, പേശിവലിവ്, അപസ്മാര ചികിത്സ, വിശപ്പില്ലായ്മ, മാനസിക സമ്മർദ്ദം മുതലായവയ്ക്കൊക്കെ ഉപയോഗിക്കാം. എങ്കിലും, ഈ അസുഖങ്ങൾ ചികിത്സിക്കുവാൻ സുരക്ഷിതമായ മറ്റു ഔഷധങ്ങളുടെ ലഭ്യതയും, കന്നബിനോളുകളുടെ ദുരുപയോഗ സാധ്യതകളെയും മാനിച്ച്‌ ടെട്രഹൈഡ്രോ കന്നബിനോൾ ചുരുക്കം ചില അവസ്ഥകളിലൊഴിച്ച്‌ ഇപ്പോൾ ഉപയോഗിക്കാറില്ല.
ഈ മരുന്ന് കേന്ദ്ര നാഡീവ്യൂഹത്തിൽ വരുത്തുന്ന ഫലങ്ങളാണ്‌ ഇതിനെ ഒരു ലഹരി പദാർഥമായി ഉപയോഗിക്കുവൻ പ്രേരിപ്പിക്കുന്നത്‌. അത്‌ തുടക്കത്തിൽ കൃതൃമമായ ഒരു മനഃ സുഖം പ്രദാനം ചെയ്യുകയും അതിനെ തുടർന്നുണ്ടാകുന്ന മയക്കവും സ്വപ്ന അവസ്ഥയും അതുപയോഗിക്കുന്നയാൾക്ക്‌ വൈകാരിക ഉദ്ദീപനവും ആന്തരിക സുഖവും പ്രദാനം ചെയ്യുന്നു. പൊതുവെ ആഹ്ലാദ ഭരിതരായി കാണുന്ന ഇവർ വളരെ ചെറിയ പ്രേരണകൾ മൂലം അനിയന്ത്രിതമായി ചിരിക്കുന്നു. ഇവർക്ക്‌ ആക്രമണ മനോഭാവം തീരെ കാണില്ല. സമയബോധം വ്യത്യാസപ്പെടുകയും, ഏകാഗ്രത നഷ്ടപ്പെടുകയും, കേഴ്‌വി ശക്തി അതികൂർമ്മമാവുകയുംചെയ്യുന്നു. കാഴ്ച്ച പലപ്പോഴും വക്രതയുള്ളതാകും. വിശപ്പു വർദ്ധിക്കുന്നത്നുപുറമെ ഭക്ഷണത്തിന്റെ രുചിയും മണവും കൂടുതൽ ആസ്വദിക്കുവാൻ സാധിക്കുന്നു. തുടർച്ചയായുള്ള കന്നബിനോൾ ഉപയോഗം ഓർമ്മ, അവബോധം,മാനസിക ആവിഷ്കാരങ്ങൾ മുതലായവയെ പ്രതികൂലമായി ബാധിക്കുന്നു.
"നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ വളരെ സാവധാനത്തിൽ നടക്കുന്നതായി തോന്നും, വല്ലാത്തൊരു അനുഭൂതിയിലേക്ക് നമ്മൾ ചെന്നെത്തും, നമ്മൾ പറക്കുന്നതായ് തോന്നും കാലുകൾ ഭൂമിൽ സ്പർശിക്കുമ്പോൾ ഭൂമി കുഴിഞ്ഞു പോവുന്നതായ് തോന്നും,വളരെ സന്തോഷവാനായിതീരും നിയന്ത്രിക്കാനാവാത്ത വിധം ചിരിച്ചു കൊണ്ടിരിക്കും. കഞ്ചാവ് ആദ്യമായ് ഉപയോഗിക്കുന്നവർക്ക് മറ്റുള്ളവരെ കാണുമ്പോൾ വല്ലാത്ത ഭയം അനുഭവപ്പെടും, ഞാൻ കഞ്ചാവ് വലിച്ചത് മറ്റുള്ളവർക്ക് മനസിലാവുമോ എന്ന ഭയം. കഞ്ചാവ് വലിച്ചു കഴിഞ്ഞാൽ നമ്മൾ മറ്റുള്ളവരുടെ മുഘത്ത് നോക്കി സംസാരിക്കുകയില്ല നമ്മൾ അൽപ്പം തല താഴ്ത്തി അവരുടെ മുഘത് നോക്കാതെയെ സംസാരിക്കു കഞ്ചാവ് ഉപയോഗിച്ചത് അവർക്ക് മനസിലായാലോ എന്നാ ഭയം ആണ് ഇതിനു കാരണം പക്ഷെ ഏറ്റവും രസകരമായ കാര്യം കഞ്ചാവ് ഉപയോഗിക്കുന്നവർക്കല്ലാതെ മറ്റാർക്കും കഞ്ചാവ് വലിച്ചിട്ടുണ്ട് എന്നുള്ളത് മനസിലാവുകയില്ല എന്നുള്ളതാണ്"